|
മീരാ നമ്പ്യാരുടെ ‘കാമ സൂത്ര : എ ടെയ്‌ല്‍ ഓഫ് ലൌ’വില്‍ അഭിനയിച്ചത് തനിക്ക് അശ്ലീല നടി എന്ന പേര് ചാര്‍ത്തി തന്നു എന്നാണ് ഇന്ദിര അടുത്തകാലത്ത് നടന്ന ഒരു അഭിമുഖത്തില്‍ പരാതിപ്പെട്ടത്. തന്‍റെ ആദ്യ ചിത്രത്തിലെ റോളിനെ കുറിച്ച് വ്യക്തമായ ധാരണകളും തന്നിരുന്നില്ല എന്നും അവര്‍ പറയുന്നു.
ചിത്രത്തിനു വേണ്ടി കരാര്‍ ഒപ്പിടുമ്പോള്‍ നഗ്നത ഒരു ആവശ്യമായിരുന്നില്ല എന്നും ചിത്രീകരണം തുടങ്ങിയപ്പോള്‍ പോലും കാമസൂത്ര എന്ന പേര് ഇട്ടിരുന്നില്ല എന്നും ഇന്ദിര പറയുന്നു. തുടക്കത്തില്‍ ‘ ദെ മേക്ക് ലൌ’ എന്ന പേരായിരുന്നു തിരക്കഥയില്‍ ഉണ്ടായിരുന്നത് എന്നും അവര്‍ ഓര്‍ക്കുന്നു.
ഈ പേരിലുള്ള ഒരു ചിത്രത്തിനു വേണ്ടി ഒരിക്കല്‍ നഗ്നയാവേണ്ടി വരുമെന്ന് കൃത്രിമത്വം അറിയാത്ത തുടക്കക്കാരി എന്ന നിലയില്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സിനിമയില്‍ നഗ്നയാവേണ്ടി വരുമെന്ന് അറിഞ്ഞപ്പോള്‍ വീട്ടിലേക്ക് ഫോണ്‍ ചെയ്ത് കരഞ്ഞിട്ടുണ്ട് എന്നും ഇന്ദിര വേദനയോടെ പറയുന്നു.
എന്തായാലും ഈ ചിത്രത്തില്‍ നിന്നുകിട്ടിയ ‘നഗ്ന’ ഇമേജ് തനിക്ക് വിനയായി എന്ന് പറയാന്‍ ഇന്ദിര മടിക്കുന്നില്ല. ഇന്ദിര പിന്നീട് ‘ബ്രൈഡ് ആന്‍ഡ് പ്രെജുഡിസ്’, ‘ജിന്ന’, എന്നീ സിനിമകളിലും ബിബിസി/എച്ച്‌ബിഒയുടെ റോം എന്ന ടെലിവിഷന്‍ പരമ്പരയിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു